ശാര്‍ജയില്‍ സ്വദേശി പൊലീസ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മൂന്നര ലക്ഷത്തിലധികമായി ഉയര്‍ത്തി


ശാര്‍ജ: (www.kvartha.com 29.09.2021) പൊലീസിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം മൂന്നര ലക്ഷത്തിലധികമായി (17,500 ദിര്‍ഹം) വര്‍ധിപ്പിച്ച് ശാര്‍ജ. ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ശാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്.

തീരുമാനം പ്രഖ്യാപിക്കവെ, വിശ്വസ്തരായ ഈ ഉദ്യോഗസ്ഥരെ താഴ്ന്ന ജീവിത നിലവാരത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. വിരമിച്ചവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ കടന്നുപോയ ബുദ്ധിമുട്ടുകളും പരിഹരിക്കും. 

News, World, International, Sharjah, Police, Salary, Business, Finance, Gulf, UAE, Sultan sets minimum salary of Dh17,500 for Sharjah Police staff


ശാര്‍ജ പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ശമ്പളം 10,000 ദിര്‍ഹത്തില്‍ നിന്ന് 17,500 ദിര്‍ഹമാക്കി ഉയര്‍ത്താനും നേരത്തെ ഭരണാധികാരി നിര്‍ദേശം നല്‍കിയിരുന്നു. കടങ്ങളും മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ തന്റെ പരിഗണനയിലുണ്ടെന്നും അത് ഉടന്‍ തന്നെ പരിഗണിച്ച് തുടങ്ങുമെന്നും ഖാസിമി വ്യക്തമാക്കി.

Keywords: News, World, International, Sharjah, Police, Salary, Business, Finance, Gulf, UAE, Sultan sets minimum salary of Dh17,500 for Sharjah Police staff

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?