'സര്‍കാര്‍ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍ നില്‍ക്കണം'; പ്രധാനാധ്യാപകനെതിരെ കേസ്

അമേടി: (www.kvartha.com 30.09.2021) ഉത്തര്‍പ്രദേശിലെ സര്‍കാര്‍ സ്‌കൂളില്‍ ജാതി അടിസ്ഥാനത്തില്‍ കുട്ടികളില്‍ വിവേചനം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനെതിരെ നടപടിയെടുത്തതായി പൊലീസ്. ഉച്ചഭക്ഷണത്തിന് ദലിത് വിദ്യാര്‍ഥികള്‍ പ്രത്യേക വരിയില്‍നില്‍ക്കണം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം വരിനില്‍ക്കാനോ ഭക്ഷണം വാങ്ങി കഴിക്കാനോ ദലിത് വിദ്യാര്‍ഥികളെ അനുവദിക്കില്ല.

സംഭവത്തില്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഗ്രാംപൂര്‍ പ്രദേശത്തെ ഗഡേരി പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനായ കുസും സോണിക്കെതിരെയാണ് എഫ് ഐ ആര്‍  എസ് സി/എസ് ടി നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജില്ല മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ അറിയിച്ചു. മാത്രമല്ല, പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനും ശിക്ഷ അധികാരിയോട് അന്വേഷണ റിപോര്‍ട് സമര്‍പിക്കാനും അദ്ദേഹം ഉത്തരവിട്ടു. 

News, National, Police, Case, Students, Food, Principal, Queue, Dalit students made to queue up separately during mealtime, principal booked

Keywords: News, National, Police, Case, Students, Food, Principal, Queue, Dalit students made to queue up separately during mealtime, principal booked


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?