ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: കനത്ത സുരക്ഷയില്‍ ഭവാനിപൂരില്‍ വോടെടുപ്പ് തുടങ്ങി
കൊല്‍കത: (www.kvartha.com 30.09.2021) പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ കനത്ത സുരക്ഷയില്‍ വോടെടുപ്പ് തുടങ്ങി. വോടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിംഗ് ബൂതുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.
സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് 6.30 മണിവരെയാണ് നടക്കുക. നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കില്‍ ജയം അനിവാര്യമാണ്.
ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. ഒക്ടോബര്‍ മൂന്നിലാണ് വോടെണ്ണല്‍.
Keywords: Kolkata, News, National, Police, Election, Trending, Vote, Polling starts in 3 Assembly constituencies in WB
Powered by Info News For You

Comments
Post a Comment