കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: (www.kvartha.com 29.09.2021) ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ രാവിലെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ ശ്രദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുകള്‍ വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നിട്ടും പ്രതികരണമില്ലാത്തതോടെ തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാര്‍ഥിയാണ്.
രണ്ട് മാസം മുമ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
Powered by Info News For You

Comments
Post a Comment