രാഷ്ട്രീയ നേതാവിൻ്റെ തണലിൽ പ്രവർത്തിച്ചു വന്ന വ്യാജചാരായ നിർമാണകേന്ദ്രം എക്സൈസ് സംഘം തകർത്തു; ഒരാളുടെ പേരിൽ കേസ്

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.08.2021) മാലോം ചുള്ളിക്കടുത്ത്‌ വനപ്രദേശം കേന്ദ്രീകരിച്ചു രാഷ്ട്രീയ നേതാവിൻ്റെ തണലിൽ പ്രവർത്തിച്ചിരുന്ന വൻ വ്യാജ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

Kasaragod, Kerala, News, Vellarikundu, Top-Headlines, Excise, Liquor, Leader, Special-squad, Case, Balal, Village Office, Excise team demolishes manufacturing facility of arrack.

കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വി സന്തോഷ്‌ കുമാറും പാർടിയും ചേർന്നാണ് ബളാൽ വിലേജിൽ ചുള്ളിയിൽ നിന്നും 1,240 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽകുമാർ (29) എന്നയാളുടെ പേരിൽ എക്‌സൈസ് കേസെടുത്തു.

വനപ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് ചാരായം വാറ്റി എടുക്കുകയും പിന്നീട് പൈപ് വഴി സ്വകാര്യ കേന്ദ്രത്തിൽ എത്തിച്ചു കന്നാസുകളിലും കുപ്പികളിലുമാക്കി വിൽപന നടത്തി വന്നിരുന്ന സംഘത്തെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ എക്‌സൈസ് കണ്ടെത്തിയത്. വാറ്റ് കേന്ദ്രത്തിൽ നിന്നും നിരവധി ഗ്യാസ് സ്റ്റവുകളും ഗ്യാസ് സിലിൻഡറുകളും മറ്റു വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.

ലോക്ഡൗൺ കാലം മുതലാണ് ചുള്ളിയിൽ ഈ വാറ്റു കേന്ദ്രം ആരംഭിച്ചത്. പ്രമുഖ രാഷ്ട്രീയ പാർടിയുടെ പ്രാദേശിക നേതാവ് കൂടിയായ ആളായിരുന്നു വാറ്റു കേന്ദ്രത്തിനു നേതൃത്വം നൽകിയിരുന്നതെന്നാണ് എക്സൈസ് പറയുന്നത് . ഇതിനെതിരെ പാർടി ഇയാൾക്ക് താക്കീതും നൽകിയെന്നും റിപോർട് ഉണ്ട്.

എക്സൈസിന് നിരവധി തവണ ഈ വാറ്റു കേന്ദ്രവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിരുന്നു. പരാതിയെ തുടർന്നായിരുന്നു ഞായറാഴ്ച സെപഷ്യൽ സ്ക്വാഡ് ഇവിടെ റെയ്ഡിനെത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അറസ്റ്റും കേസ് സംബന്ധിച്ച വിവരങ്ങളും എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തും.

Keywords: Kasaragod, Kerala, News, Vellarikundu, Top-Headlines, Excise, Liquor, Leader, Special-squad, Case, Balal, Village Office, Excise team demolishes manufacturing facility of arrack.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?