തെന്നല പോക്സോ കേസ്; ഡി എൻ എ ടെസ്റ്റ് നെഗറ്റീവായിട്ടും യുവാവിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ലെന്ന് ആരോപണം

മലപ്പുറം: (www.kvartha.com 31.08.2021) തെന്നല പോക്സോ കേസില്‍ ഡി എൻ എ പരിശോധന ഫലം നെഗറ്റീവായിട്ടും ശ്രീനാഥിനെ കേസില്‍ നിന്ന് പൊലീസ് ഒഴിവാക്കുന്നില്ലെന്ന് ആരോപണം. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.

കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി എൻ എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയത്.

News, Malappuram, Police, Case, Kerala, State, Accused, Arrest, Arrested, Pregnant Woman, Thennala POCSO case, Allegation,


ശ്രീനാഥിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഈ യുവാവിന്‍റെ അറസ്റ്റോടെ അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. തുടക്കം മുതല്‍ ശ്രീനാഥ് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ് അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്.

പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡി എൻ എ പരിശോധനാ ഫലം നെഗറ്റീവായിട്ടും പെൺകുട്ടി ഇതുവരെ നല്‍കിയ മൊഴിമാത്രം കണക്കിലെടുത്ത് ശ്രീനാഥിനെ മാത്രം പ്രതിയാക്കിയ പൊലീസ്
ഇപ്പോൾ വെട്ടിലായിരിക്കുകയാണ്.

അതേസമയം പെൺകുട്ടിക്ക് കൗൺസിലിംഗ് അടക്കം നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തിരൂരങ്ങാടി പൊലീസ്.

Keywords: News, Malappuram, Police, Case, Kerala, State, Accused, Arrest, Arrested, Pregnant Woman, Thennala POCSO case, Allegation, Thennala POCSO case; Allegation against the police.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?