സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: (www.kvartha.com 31.08.2021) സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കട്ടപ്പന ലബ്ബക്കട പുളിക്കല്‍ ജോസിന്റെ മകന്‍ ജോബിന്‍ (21) ആണ് മരിച്ചത്. കട്ടപ്പന-പുളിയന്‍മല റൂട്ടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കാനായി എട്ടംഗ സംഘമാണ് സംഭവസ്ഥലത്തെത്തിയത്.  

ജോബിന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും വ്യക്തത കൈവന്നിട്ടില്ല. സംഘത്തിലുണ്ടായിരുന്നവരില്‍ നാലുപേരെ കട്ടപ്പന പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. 

Idukki, News, Kerala, Death, Police, Case, Birthday Celebration, Friend, Man falls from top of building while celebrating friend's birthday

Keywords: Idukki, News, Kerala, Death, Police, Case, Birthday Celebration, Friend, Man falls from top of building while celebrating friend's birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?