മീൻപിടുത്ത തൊഴിലാളികളെ കടലോരത്ത് നിന്നും മാറ്റാനുള്ള പുനർഗേഹം പദ്ധതി തകിടം മറിഞ്ഞതായി പരാതി; അന്വേഷണം ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത്
കാഞ്ഞങ്ങാട്:(www.kasaragodvartha.com 01.09.2021) നഗരസഭയിലേയും അജാനൂർ ഗ്രാമ പഞ്ചായത്തിലേയും കടലോരത്ത് താമസിക്കുന്ന മീൻപിടുത്ത തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സർകാർ നടപ്പിലാക്കിയ പുനർഗേഹം പദ്ധതി കാഞ്ഞങ്ങാട്ട് തകിടം മറിഞ്ഞതായി പരാതി. കാഞ്ഞങ്ങാട്ട് സ്ഥലം വാങ്ങിയ 25 മീൻപിടുത്ത തൊഴിലാളികൾക്ക് നീതി ലഭിക്കണമെന്നും ഇതു സംബന്ധിച്ച ഫിഷറീസ് വകുപ്പിന്റെ നടപടികളിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
Powered by Info News For You
ഫിഷറീസ് വകുപ്പ് തന്നെ ഭൂമി വാങ്ങി നൽകുന്നതിന് നേതൃത്വം നൽകിയെങ്കിലും 14 പേരുടെ സ്ഥലം അളന്നപ്പോൾ മൂന്ന് സെന്റ് ഭൂമി തികച്ച് ഇല്ലാത്ത അവസ്ഥയിലാണുള്ളതെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. റെജിസ്റ്റർ ചെയ്ത് ലഭിച്ച ആധാരപ്രകാരം ഉള്ള ഭൂമി ലഭിക്കുന്നില്ല എന്നത് കൂടാതെ അനുവദിച്ച സ്ഥലം തീരദേശ പരിപാലന നിയമം (സി ആർ സെഡ്) പരിധിയിലായതിനാൽ വീട് നിർമാണത്തിന് നഗരസഭ അനുമതി നിഷേധിക്കുക കൂടി ചെയ്തതോടെ ഗുണഭോക്താക്കൾ ശരിക്കും വഴിയാധാരമായ അവസ്ഥയിലായെന്നും ഇവർ പറയുന്നു.
പുനർഗേഹം പദ്ധതിയിലെ ഗുണഭോക്താക്കളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ച ഫിഷറീസ് വകുപ്പ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഇക്കാര്യത്തിൽ സത്വര അന്വേഷണം വേണമെന്നും ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ വി കൃഷ്ണൻ, എ ദാമോദരൻ സംസാരിച്ചു. പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജനകീയ കൂട്ടായ്മയുടെ ഭാരവാഹികളായി സി കെ ബാബുരാജ് (ചെയർമാൻ), സി കെ മണി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod, News, Kerala, Kanhangad, Fishermen, Ajanur, Panchayath, Top-Headlines, Complaint that resettlement scheme to evacuate fishing workers from coast has gone awry.
< !- START disable copy paste -->

Comments
Post a Comment