മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം; ഒരു മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി പുറത്തെടുക്കുന്നു
മലപ്പുറം: (www.kvartha.com 30.08.2021) മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബത്തിന്റെ പരാതിയില്‍ ഒരു മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി പുറത്തെടുക്കുന്നു. മലപ്പുറം ചേളാരിയില്‍ ചോലക്കല്‍ അബ്ദുള്‍ അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുക്കുന്നത്.
ജൂലൈ 31ന് സഹോദരന്‍ മുഹ് മദിന്റെ വീട്ടില്‍ വച്ചാണ് അസീസ് മരിച്ചത്. അസീസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി സഹോദരങ്ങള്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിന്റെ ഭാര്യയും മക്കളും പൊലീസിന് നല്‍കിയ പരാതി. അബ്ദുള്‍ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങള്‍ രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ സ്വന്തം പേരില്‍ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ആധാരം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ അബ്ദുള്‍ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്ന കെട്ടിട്ടങ്ങള്‍ അടക്കമുള്ള ആസ്തി വസ്തുക്കള്‍ അബ്ദുള്‍ അസീസ് മരണത്തിന് മുമ്പായി സഹോദരങ്ങള്‍ക്ക് എഴുതി നല്‍കിയെന്നാണ് ഭാര്യയും മക്കളും ആരോപിക്കുന്നത്.
Keywords: Malappuram, News, Kerala, Dead Body, Complaint, Family, Death, Police, Family complains of mysterious death; Body of man who died a month ago is being exhumed for postmortem
Powered by Info News For You

Comments
Post a Comment