'ഇതാ മറ്റൊരു വർഷം ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‍നം കാണുന്നു' ജയസൂര്യയക്ക് ജന്മദിനാശംസയുമായി സംവിധായകൻ പ്രജേഷ് സെൻ

കൊച്ചി: (www.kvartha.com 31.08.2021) 'ഇതാ മറ്റൊരു വർഷം, നമ്മൾക്ക് ഒരുമിച്ച് ചിരിക്കാനും ഒരുമിച്ച് സ്വപ്‌നം കാണാനും ഇതാ മറ്റൊരു വർഷം വന്നിരിക്കുന്നു. ഇന്ന് നിങ്ങളുടെ ദിവസമാണ് അത് നിങ്ങളുടെ പുഞ്ചിരി പോലെ തന്നെ മിന്നി തിളങ്ങട്ടെ. നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം സാക്ഷാത്‍കരിക്കപ്പെടട്ടെ' ജയസൂര്യക്ക് പിറന്നാൾ ആശംസകളുമായി സംവിധായകൻ പ്രജേഷ് സെൻ. മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പെടുത്തിയ ചെറു വീഡിയോ പങ്കുവെച്ചാണ് ആശംസ നേർന്നത്.
 
Kerala, News, Film, Jayasurya, Actor, Director, Cinema, Birthday, Manju Warrier, Prajesh Sen Wishes To Happy Birthday By Jaysoorya.

 ജയസൂര്യയുടെയും പ്രജേഷ് സെന്നിന്റെയും കൂട്ടുകെട്ട് ആരാധകർ ഏറ്റെടുത്തതാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്‌ത രണ്ടു സിനിമകളിലെയും നായകൻ ജയസൂര്യ തന്നെയായിരുന്നു. ഇരുവരുടെയും സൗഹൃദം എന്നും നിലനിൽക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ സിനിമയായ മേരി ആവ സുനോയുടെ ചെറു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് പ്രജേഷ് സെൻ ജയസൂര്യക്ക് പിറന്നാൾ ആശംസ നേർന്നത്. ക്യാപ്റ്റൻ, വെള്ളം എന്നി ആദ്യ രണ്ട് സൂപെർ ഹിറ്റ് സിനിമകൾക്ക് ശേഷമുള്ള മൂന്നാമത്തെ സിനിമയാണ് മേരി ആവ സുനോ. ഇത് മൂന്നാം തവണയാണ് ഇരുവരും ഒന്നിച്ചു സിനിമ ചെയ്യുന്നത്.

ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്‍ജുവുമുള്ള പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മേരി ആവാസ് സുനോയിൽ റേഡിയോ ജോകിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. യൂനിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Keywords: Kerala, News, Film, Jayasurya, Actor, Director, Cinema, Birthday, Manju Warrier, Prajesh Sen Wishes To Happy Birthday By Jaysoorya.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?