ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 മരണം
ആലപ്പുഴ: (www.kvartha.com 31.08.2021) ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ (40) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെ ബാപ്പു വൈദ്യര്‍ ജംഗ്ഷന്‍ ഭാഗത്തായിരുന്നു അപകടം. കാറുകള്‍ ഏകദേശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പൊലീസും അഗ്നിശമന സേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്.
Keywords: Alappuzha, News, Kerala, Accident, Death, Injured, hospital, Police, Two died in Alappuzha bypass road accident
Powered by Info News For You

Comments
Post a Comment