11 വയസുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസ്; 70 കാരന് ഒൻപത് വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: (www.kvartha.com 01.09.2021) 11 വയസുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസില്‍ 70 കാരന് ഒൻപത് വർഷം കഠിന തടവും 40000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.

ലൈംഗിക അതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ അടുക്കളയിൽ അതിക്രമിച്ചു കയറി പ്രതി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്തെന്ന കേസിലാണ് സലിം (70) ന് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

News, Thiruvananthapuram, Kerala, State, Molestation attempt, Molestation, Prison, Court, Court Order, Police, Case,

പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിക്കുകയും, 12 രേഖകൾ ആധാരമാക്കുകയും ചെയ്ത കേസിൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. വർക്കല പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂടർ അഡ്വ. എം മുഹ്സിൻ ഹാജരായി.

Keywords: News, Thiruvananthapuram, Kerala, State, Molestation attempt, Molestation, Prison, Court, Court Order, Police, Case, Case of assault to 11 years old girl; 70-year-old sentenced to nine years in prison and fine.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?