വയോധികനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
പൂഞ്ഞാര്‍: (www.kasargodvartha.com 31.08.2021) 77കാരനായ ഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹോമിയോ ഡോക്ടര്‍ ആയിരുന്ന സെബാസ്റ്റ്യന്റെ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പാതാന്പുഴയില്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഡോ. സെബാസ്റ്റ്യനെ കുറിച്ച് ഒരാഴ്ചയായി വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.
വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ തൊഴുത്തില്‍ ആടിനെ ചത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. പിന്നീട് ഡോക്ടറെ വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഡോ. സെബാസ്റ്റ്യന്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ക്ലീനിക്കുകളും നടത്തുന്നുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ഈരാറ്റുപേട്ട പൊലീസ്.
Keywords: News, Kerala, Death, Doctor, Police, House, Found dead, Top-Headlines, Elderly doctor found dead inside the house
Powered by Info News For You

Comments
Post a Comment