സിനിമ നിര്‍മാണ കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട് ചെയ്തു; കമ്പനിയുടെ പേര് വെളിപ്പെടുത്താതെ മുന്‍ മിസ് ഇന്‍ഡ്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍; പരാതിയില്‍ അന്വേഷണവുമായി പൊലീസ്
മുംബൈ: (www.kvartha.com 01.09.2021) സിനിമ നിര്‍മാണ കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട് ചെയ്‌തെന്ന ആരോപണവുമായി മുന്‍ മിസ് ഇന്‍ഡ്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍ രംഗത്ത്. കേസ് ഇപ്പോഴും മുംബൈ പൊലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ പാസ്വാന്‍ പറഞ്ഞു. 'പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്'-2019ല്‍ മിസ് ഇന്‍ഡ്യയായ പാരി പാസ്വാന്‍ പറയുന്നു. ഒരു മോഡല്‍ കൂടിയാണ് ഇവര്‍.
അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ പാരി ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവ് ഇപ്പോള്‍ ജയിലിലാണ്. തുടര്‍ന്ന്, നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര റാകെറ്റ് കേസുമായി പാരിക്ക് ബന്ധമുണ്ടെന്നും പെണ്‍കുട്ടികളെ കെണിയില്‍ വീഴുത്തുകയാണ് പാരിയുടെ ജോലിയെന്നും ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ജാര്‍ഖണ്ഡിലെ കത്രാസ് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പാരി പറഞ്ഞു.
Keywords: Former Miss India Universe Pari Paswan accuses production house of drugging her, shooting dirty film while intoxicated, Mumbai,News,Complaint,Police,Probe,Allegation,Cinema,Actress,National, Mumbai, News, Complaint, Police, Probe, Allegation, Cinema, Actress, National.
Powered by Info News For You

Comments
Post a Comment