60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി

കണ്ണൂർ: (www.kasargodvartha.com 31.08.2021) സ്വർണം കടത്തുന്നതിനിടെ കാസർകോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മുഹമ്മദ് കമറുദ്ദീനാണ് പിടിയിലായത്.

ചൊവ്വാഴ്ച പുലർചെ ശാർജയിൽ നിന്നെത്തിയ എ 8 4018 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 60 ലക്ഷം രൂപ വിലവരുന്ന 1,255 ഗ്രാം സ്വര്‍ണമാണ് കമറുദ്ദീനിൽ നിന്ന് പിടിച്ചെടുത്തത്.

Kasaragod, News, Kannur, Top-Headlines, Gold, Natives, Sharjah, Kasargod native caught at Kannur airport with gold worth Rs 60 lakh.

പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമീഷനര്‍ മുഹമ്മദ് ഫാഇസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ഹബീബ്, നിഖില്‍, സൂരജ് ഗുപ്ത, മനീഷ്, സന്ദീപ് കുമാര്‍, ജുബൈര്‍ ഖാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്വർണ മിശ്രിതം പാന്റിൽ തേച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ ഒരാൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 15 ലക്ഷം രൂപ വിലമതിക്കുന്ന 302 ഗ്രാമ സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.


Keywords: Kasaragod, News, Kannur, Top-Headlines, Gold, Natives, Sharjah, Kasargod native caught at Kannur airport with gold worth Rs 60 lakh.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?