അഫ്ഗാനിൽ അവശേഷിക്കുന്ന ഇൻഡ്യക്കാരുടെ മടക്കം ഉടൻ

കാബൂൾ : (www.kvartha.com 30.08.2021) അഫ്ഗാനിൽ അവശേഷിക്കുന്ന ഇൻഡ്യക്കാരുടെ മടക്കം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. കാബൂളിൽ ഉണ്ടായ ഇരട്ട സ്ഫോടത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇൻഡ്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം.

കാബൂളിൽ അനിശ്ചിതത്തിലായ സുരക്ഷാ സാഹചര്യവും ചെക് പോസ്റ്റുകളും കാരണം ഏകദേശം 20 ഇൻഡ്യക്കാർക്കും നൂറിലധികം അഫ്ഗാൻ പൗരന്മാർക്കും ഇൻഡ്യയിലേക്ക് പലായനം ചെയ്യാൻ വേണ്ടി കഴിഞ്ഞ ബുധനാഴ്ച കാബൂൾ വിമാനത്താവളത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇൻഡ്യ അടക്കമുള്ള രാജ്യങ്ങളുടെ അഭ്യർഥന അമേരിക സ്വീകരിച്ചു.

കാബൂൾ വിമാനത്താവളത്തിന് പുറത്ത് മാരകമായ ആക്രമണം ഉണ്ടായതിന് പിന്നാലെ അമേരികയും മറ്റ് നിരവധി രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെയും അഫ്ഗാൻ പങ്കാളികളെയും ഓഗസ്റ്റ് 31ന് മുമ്പായി ഒഴിപ്പിക്കാൻ ശ്രമിക്കുകയാണ്.

News, Kabul, Afghanistan, World, India, Flight, National, Indians,


കാബൂളിൽ നിന്ന് നേരിട്ടോ ദുശാൻബെ വഴിയോ 500 ലധികം ആളുകളെ പ്രത്യേക വിമാനങ്ങളിൽ ഇൻഡ്യ ഇതുവരെ ഒഴിപ്പിച്ചു കഴിഞ്ഞു എന്നാണ് വിവരം. ഇതിൽ 260ൽ പരം ആളുകൾ ഇൻഡ്യൻ പൗരന്മാരാണ്. കേന്ദ്രസർകാർ തിങ്കളാഴ്ച അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രടറിയുടെ അധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക.

യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇൻഡ്യയുമായുള്ള സാംസ്ക്കാരിക, സാമ്പത്തിക, രാഷ്ട്രിയ ബന്ധങ്ങൾ പ്രധാനമണെന്നും ഇൻഡ്യയുമായി നല്ലബന്ധം ഉണ്ടാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ദോഹയിലുള്ള താലിബാന്റെ ഉപമേധാവി ശേർ മുഹമ്മദ് അബ്ബാസ് നെക്സായ് അറിയിച്ചു.

Keywords: News, Kabul, Afghanistan, World, India, Flight, National, Indians, Remaining Indians in Afghanistan may return soon.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?