ന്യൂസിലൻഡ്- പാകിസ്താൻ ഏകദിന- ടി20 പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് പാകിസ്താൻ ക്രികെറ്റ് ബോര്‍ഡ്

ഇസ്ലാമാബാദ്: (www.kvartha.com 31.08.2021) ന്യൂസിലന്‍ഡുമായുള്ള പാകിസ്താൻ പര്യടനത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് പാകിസ്താൻ ക്രികെറ്റ് ബോര്‍ഡ്. സ്‌റ്റേഡിയം കപാസിറ്റിയുടെ 25 ശതമാനം കാണികളെയായിരിക്കും അനുവദുക്കുകയെന്ന് ബോർഡ് പറഞ്ഞു.

Sports, News, Cricket, Pakistan, Bangladesh, PCB will allow spectators for-series against new Zealand.

 വാക്‌സിനേഷന്‍ സ്വീകരിച്ചവർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിനുള്ള അനുമതി. ഏകദിന പരമ്പരയ്ക്ക് 4,500 കാണികളെയും ടി20 മത്സരങ്ങള്‍ക്ക് 5,500 പേരേയും പ്രവേശിപ്പിക്കും.

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമടങ്ങിയ പരമ്പരയാണ് ന്യൂസിലന്‍ഡ് പാകിസ്താനിൽ കളിക്കുക. ടി20 മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ സെപ്റ്റംബര്‍ 17, 19, 21 തിയ്യതികളിലും ഏകദിന മത്സരങ്ങള്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ലാഹോറിലുമാണ് നടക്കുക .

ബംഗ്ലാദേശുമായി അഞ്ച് ടി20 മത്സരങ്ങളാടങ്ങിയ പരമ്പര കളിച്ചതിന് ശേഷമാണ് ന്യൂസിലന്‍ഡ് പാകിസ്താനിലേക്ക് വരിക.



Keywords: Sports, News, Cricket, Pakistan, Bangladesh PCB will allow spectators for-series against new Zealand.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?