Exam Valuation | ഉത്തരസൂചികയിലെ അപാകത: പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിര്‍ണയം തടസപ്പെട്ടേക്കും; അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: (www.kvartha.com) അധ്യാപകര്‍ ക്യാംപ് ബഹിഷ്‌കരിച്ചതോടെ പ്ലസ് ടു കെമസ്ട്രി പരീക്ഷ മൂല്യ നിര്‍ണയം ശനിയാഴ്ചയും തടസപ്പെട്ടേക്കും. ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ച ശേഷം മാത്രം മൂല്യനിര്‍ണയ ക്യാംപില്‍ എത്തിയാല്‍ മതിയെന്നാണ് അധ്യാപകരുടെ തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാംപില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. 

അതേസമയം അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച സര്‍കുലര്‍ ഇറക്കിയിരുന്നു. ചുമതലപ്പെട്ട അധ്യാപകര്‍ ഉടന്‍ ക്യാംപുകളില്‍ റിപോര്‍ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിന്‍സിപല്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും സര്‍കുലറില്‍ പറയുന്നുണ്ട്. എന്നാല്‍, മൂല്യ നിര്‍ണയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തുടനീളമുള്ള അധ്യാപകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.

ഇതിനിടെ പുതിയൊരു ഉത്തര സൂചിക തയ്യാറാക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

News,Kerala,State,Thiruvananthapuram,State-Board-SSLC-PLUS2-EXAM,Education,Examination,Teachers,Protest, Plus Two Exam Paper Valuation


വിദഗ്ദ്ധരും അധ്യാപകരും ചേര്‍ന്ന് തയാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ആശ്രയിച്ചാണ് ഹയര്‍സെകന്‍ഡറി മൂല്യനിര്‍ണയം സാധാരണ നടത്താറുള്ളത്. എന്നാല്‍ അത് അവഗണിച്ച് ചോദ്യകര്‍ത്താവ് തന്നെ തയാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. മാര്‍ക് വാരിക്കോരി നല്‍കുന്ന തരത്തില്‍ ഫൈനലൈസേഷന്‍ സ്‌കീം തയാറാക്കിയെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ട് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോടീസും നല്‍കിയതോടെ പ്രതിഷേധം ശക്തമായി.

ഉത്തരസൂചികയിലെ പിഴവുകള്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക് നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ പ്രതിഷേധം. ഇത്തവണ കെമിസ്ട്രി പരീക്ഷ ബുദ്ധിമുട്ടേറിയതാണെന്ന് പരാതികളുയര്‍ന്നിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.

Keywords: News,Kerala,State,Thiruvananthapuram,State-Board-SSLC-PLUS2-EXAM,Education,Examination,Teachers,Protest, Plus Two Exam Paper Valuation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?