Qatar Eid Holidays | ഈദുല്‍ ഫിത്വര്‍: ഖത്വറില്‍ സര്‍കാര്‍-പൊതു സ്ഥാപനങ്ങള്‍ക്ക് 9 ദിവസം അവധി പ്രഖ്യാപിച്ചു
ദോഹ: (www.kvartha.com) ഖത്വറില്‍ ഒന്‍പത് ദിവസം ഈദ് അവധി പ്രഖ്യാപിച്ചു. സര്‍കാര്‍ മേഖലയ്ക്ക് ഈദുല്‍ ഫിത്വര്‍ അവധി മേയ് ഒന്നിന് തുടങ്ങും. അമീരി ദീവാന്‍ ആണ് ഈദ് അവധി പ്രഖ്യാപിച്ചത്. 10 മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
മന്ത്രാലയങ്ങള്‍, സര്‍കാര്‍-പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മേയ് ഒന്നിന് തുടങ്ങി ഒന്‍പത് വരെയാണ് അവധി. അതേസമയം, ഏപ്രില്‍ 29, 30 വെള്ളി, ശനി ദിവസങ്ങള്‍ ആയതിനാല്‍ ഫലത്തില്‍ വാരാന്ത്യ അവധി ഉള്‍പെടെ 11 ദിവസമാണ് സര്‍കാര്‍ മേഖലയ്ക്ക് അവധി ലഭിക്കുക.
രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈദ് അവധി ഖത്വര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് പ്രഖ്യാപിക്കുന്നത്. സ്വകാര്യ മേഖലയില്‍ സാധാരണ ഈദിന്റെ ആദ്യ മൂന്ന് ദിവസമാണ് അവധി ലഭിക്കുന്നത്.
Powered by Info News For You

Comments
Post a Comment