IPL 2022 | ഐപിഎല്‍ 2022: പഞ്ചാബ് കിംഗ്‌സിന്റെ റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് മുഖാവരണം ധരിച്ച്; മത്സരത്തിനിടെ ഷീല്‍ഡ് അണിഞ്ഞത് എന്തുകൊണ്ട്?

മുംബൈ: (www.kvartha.com) ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിന്റെ റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് മുഖാവരണം ധരിച്ച്. ചെന്നൈ സൂപര്‍ കിംഗ്‌സിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം സുരക്ഷയ്ക്ക് വേണ്ടിയുള്ള ഷീല്‍ഡ് അണിഞ്ഞത്. ഐപിഎല്‍ 15-ാം സീസണില്‍ ഓള്‍ റൗന്‍ഡറുടെ ആദ്യ മത്സരമായിരുന്നു ഇത്. 

മൂക്കിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താരം മുഖത്ത് കവചം അണിഞ്ഞത്. രഞ്ജി ട്രോഫി ക്രികറ്റ് ടൂര്‍നമെന്റിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് റിഷി ധവാന്‍ മൂക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങളും റിഷിക്ക് നഷ്ടമായിരുന്നു. ഇതാവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷാ കവചം ധരിച്ചത്. 

2016ന് ശേഷം ഐപിഎലിലേക്ക് റിഷിയുടെ മടങ്ങിവരവ് കൂടിയായി ചെന്നൈ സൂപര്‍ കിംഗ്‌സിന് എതിരായ മത്സരം. മുമ്പ് റിഷി ധവാന്‍ കളിച്ചിരുന്നതും പഞ്ചാബ് ടീമിന് വേണ്ടിയായിരുന്നു. വിജയ് ഹസാരേ ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനായി ഓള്‍ റൗന്‍ഡ് പ്രകടനത്തിലൂടെയാണ് റിഷി ധവാന്‍ ഐപിഎല്‍ താരലേലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 

News,National,India,Mumbai,Sports,Cricket,Player,IPL, Top-Headlines,Chennai Super Kings, IPL 2022: Why did Rishi Dhawan don a safety shield during PBKS' match against CSK?


ലേലത്തില്‍ താരത്തിനെ 55 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഐപിഎലിലേക്കുള്ള തിരിച്ചുവരവ് വൈകി. ടീമില്‍ തിരിച്ചെത്തുന്ന റിഷിയെ സ്വാഗതം ചെയ്ത് പഞ്ചാബ് കിംഗ്‌സ് മത്സരത്തിന് മുന്നോടിയായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

വിജയ് ഹസാരേ ട്രോഫി 2021/22 സീസണില്‍ റുതുരാജ് ഗെയ്ക്വാദിന് പിന്നിലായി റിഷി രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. എട്ട് ഇനിംഗ്സില്‍ അഞ്ച് അര്‍ധ സെഞ്ചുറിയടക്കം 76.33 ശരാശരിയില്‍ 458 റണ്‍സ് റിഷി നേടി. 16 പേരെ പുറത്താക്കി 31 കാരനായ റിഷി ടൂര്‍നമെന്റിലെ മൂന്നാമത്തെ ഉയര്‍ന്ന വികറ്റ് വേട്ടക്കാരനുമായി. 

2016ല്‍ ടീം ഇന്‍ഡ്യക്കായി അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ രണ്ട് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് കളിച്ചത്.

Keywords: News,National,India,Mumbai,Sports,Cricket,Player,IPL, Top-Headlines,Chennai Super Kings, IPL 2022: Why did Rishi Dhawan don a safety shield during PBKS' match against CSK?

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?