Children's Safety | നഗരത്തിലിത് സഥിരം കാഴ്ച; പിഞ്ച് കുഞ്ഞുങ്ങള്‍ അപകടകരമായ സാഹചര്യത്തില്‍; ചൈല്‍ഡ് ലൈന്‍ അധികൃതർക്ക് നാട്ടുകാരുടെ പരാതി

കാസര്‍കോട്: (www.kasargodvartha.com) ബസുകളുള്‍പെടെയുള്ള വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നഗരത്തില്‍ ആ കാഴ്ച ആരിലും ആശങ്ക ഉളവാക്കും. പിഞ്ച് കുഞ്ഞുങ്ങള്‍ അപകടകരമായ സാഹചര്യത്തില്‍ കാണുന്നവരില്‍ നെഞ്ചിടിപ്പുളവാക്കുന്നു. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ബലൂണുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന സംഘത്തിലെ കൊച്ചുകുട്ടികളാണ് നഗരത്തില്‍ അപകടകരമായ രീതിയില്‍ അലയുന്നത്.
 
Kasaragod, Kerala, News, Top-Headlines, Child Line, Child, Vehicles, Busstand, Bus, Road, Street, Parents, Issue, Complaint, Children Safety: Complaint Lodged.

വാഹനങ്ങള്‍ കടന്നു പോകുന്ന റോഡുകളിലും ബസ് സ്റ്റാൻഡിലെ പ്രവേശന വഴിയിലുമാണ് അങ്ങിങ്ങായി കുട്ടികള്‍ ഓടിക്കളിക്കുന്നത്. കൂടെയുള്ള രക്ഷിതാക്കള്‍ ഇവരുടെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും കാണിക്കുന്നില്ല. ബസ് സ്റ്റാന്‍ഡിനകത്തും പുറത്തും ഇപ്പോള്‍ നാടോടികളുടെ താവളമായി മാറിയിരിക്കുകയാണ്.

കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പലരും ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാന്‍ ഇവര്‍ക്ക് പരിമിതകളുണ്ടെന്നാണ് പറയുന്നത്. കുട്ടികളെ താമസസ്ഥലത്ത് പാര്‍പ്പിക്കുന്നതിന് പകരം ജോലിസ്ഥലത്തേക്ക് കൊണ്ട് വരുന്നതാണ് പ്രധാന പ്രശ്‌നം. കുട്ടികളെ കൊണ്ടുവരരുതെന്ന് പറയുന്നവരോട് തങ്ങള്‍ക്ക് താമസസ്ഥലമില്ലെന്നും തെരുവില്‍ തന്നെയാണ് കഴിയുന്നതെന്നുമാണ് മറുപടി.

മുതിര്‍ന്നവര്‍ കൂടാതെ കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാര്‍ വരെ ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. ഇവരുടെ വിദ്യാഭ്യാസമോ മറ്റു കാര്യങ്ങളോ എങ്ങനെയെന്നതും ചോദ്യചിഹ്നമാണ്. തികച്ചും മലീമസമായ സാഹചര്യത്തിലാണ് കുട്ടികള്‍ കഴിയുന്നത്. കുപ്പിവെള്ളത്തിലാണ് പിഞ്ചു കുട്ടികളെ പോലും പേരിനൊരു കുളി നടത്തുന്നത്. അധികൃതർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Child Line, Child, Vehicles, Busstand, Bus, Road, Street, Parents, Issue, Complaint, Children Safety: Complaint Lodged.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?