Wife Fined | ഭര്‍ത്താവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയതായി കണ്ടെത്തല്‍; കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭാര്യയ്ക്ക് 10,000 രൂപ പിഴ ചുമത്തി



അലഹാബാദ്: (www.kvartha.com) ഭര്‍ത്താവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയതായി കണ്ടെത്തിയ അലഹാബാദ് ഹൈകോടതി ഭാര്യയ്ക്ക് പിഴ ചുമത്തി. പ്രയാഗ് രാജ് സ്വദേശിനിയായ യുവതിക്കാണ് 10,000 രൂപ പിഴ ചുമത്തിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

തെറ്റായ തെളിവുകളിലൂടെ യുവതി കോടതിയെ കബളിപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഭര്‍ത്താവിനെതിരെ തയാറാക്കിയ എഫ് ഐ ആര്‍ പിന്‍വലിക്കണമെന്നും യുവതിക്കെതിരെ പിഴ ചുമത്തണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അഞ്ജനി കുമാര്‍ മിശ്ര, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹം നടക്കാനായി യുവതി വ്യാജ ബലാത്സംഗപരാതി നല്‍കുകയായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചു. 

2021 ആഗസ്റ്റ് 13നായിരുന്നു പരാതി പ്രകാരം കേസിനാസ്പദമായ സംഭവം. മുന്‍ ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്ന യുവതിയെ പ്രതിയെന്നാരോപിക്കപ്പെട്ട വ്യക്തിയും യുവതിയുടെ നിലവിലെ ഭര്‍ത്താവുമായ മുഹമ്മദ് സല്‍മാന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സല്‍മാനും സഹോദരിയും സഹോദരി ഭര്‍ത്താവും യുവതിയുടെ വീട്ടിലെത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മകനെത്തിയാണ് ആക്രമണത്തില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 21നാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. വിവാഹം കഴിക്കാമെന്ന് സല്‍മാന്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും കോവിഡ് കാരണം വിവാഹം നീട്ടിവച്ചതില്‍ തോന്നിയ ആശങ്കയാണ് പരാതി നല്‍കാന്‍ കാരണമായതെന്ന് യുവതി കോടതിയെ അറിയിച്ചു. പിന്നീട് 2022 ജനുവരിയില്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു.     

News,National,India,Court,High Court,Complaint,Fine,Punishment,Local-News, False assault complaint against husband: Wife fined Rs 10,000


പരാതിക്കാരി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ യുവതിയും പ്രതിയെന്നാരോപിക്കപ്പെട്ട സല്‍മാനും തമ്മില്‍ ശാരീരിബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും താന്‍ സല്‍മാനുമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഔപചാരികമായി വിവാഹം നടക്കുന്നതിന് യുവാവിന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് വ്യാജ എഫ് ഐ ആര്‍ നിര്‍മിച്ചതെന്ന് യുവതി കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിക്ക് പിഴ ചുമത്താന്‍ കോടതി ഉത്തരവിട്ടത്.

Keywords: News,National,India,Court,High Court,Complaint,Fine,Punishment,Local-News, False assault complaint against husband: Wife fined Rs 10,000

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?