Sentenced To Death | 'പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു'; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി

ജയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. സുല്‍ത്വാന്‍ ബില്‍ (27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് കോടതി തൂക്കുകയര്‍ വിധിച്ചത്. രാജസ്താനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 1.20 ലക്ഷം രൂപ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

17 വയസുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. കാടിന് സമീപം ആടുകളെ മേയ്ക്കാന്‍ പോയ 15കാരിയെയാണ് സംഘം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം കാട്ടില്‍ തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

Jaipur, News, National, Crime, Court, Court Order, Case, Accused, Injured, Police, Girl, Two sentenced to death for molest, killing minor in Rajasthan.

മൃതദേഹത്തില്‍ ഗുരുതര പരിക്കുകളും ഉണ്ടായിരുന്നു. 12 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതികളെ പിടികൂടി. 40 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പിക്കുകയും ചെയ്തിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പിച്ചത്.

Keywords: Jaipur, News, National, Crime, Court, Court Order, Case, Accused, Injured, Police, Girl, Two sentenced to death for molest, killing minor in Rajasthan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?