Fire | വെഞ്ചരിപ്പിനിടെ ദേവാലയത്തിന് തീപിടിച്ചു; സീലിങ് കത്തിനശിച്ചു
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിവാണിയപാറ ഉണ്ണി മിശിഹാ പള്ളിയില്‍ വന്‍ തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കര്‍മം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
എംഎല്‍എ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും വിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപടകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പള്ളിയുടെ വെഞ്ചരിപ് കര്‍മം മെയ് 31ന് നടത്താന്‍ തീരുമാനമായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
Powered by Info News For You
തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ് ജോസഫ് പാംപ്ലാനിയായിരുന്നു പള്ളി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വൈദ്യുതി തടസമുണ്ടാവുകയും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. എന്നാല്‍ സീലിങില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സമീപത്ത് നിന്ന് വെള്ളമെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പീന്നീട് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
എംഎല്‍എ സണ്ണി ജോസഫ്, മേഖലയിലെ വികാരിമാര്‍ തുടങ്ങിയവരും വിശ്വാസികളും സംഭവസ്ഥലത്തുണ്ടായിരുന്നു. അപടകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പള്ളിയുടെ വെഞ്ചരിപ് കര്‍മം മെയ് 31ന് നടത്താന്‍ തീരുമാനമായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Fire, Church, Accident, Religion, Inauguration, Fire caught on Church in Kannur.
Powered by Info News For You

.jpg)
Comments
Post a Comment