Electrocuted | തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേർക്ക് പരിക്ക്; അപകടം രഥം എഴുന്നള്ളിപ്പിനിടെ

തഞ്ചാവൂർ: (www.kvartha.com) തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ കലയാമേട്ടിൽ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം സംഭവിച്ചത്. 15 പേരിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
  
Tamilnadu, News, National, Electricity, Death, Festival, Temple, Injured, Treatment, Hospital, Top-Headlines, Chief Minister, M K Stalin, 11 persons electrocuted during temple chariot procession in Tamil Nadu.

'വൈദ്യുത ആഘാതത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് ഏഴ് പേരെ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ 15 പേർക്ക് ഡോക്ടർമാർ ആവശ്യമായ ചികിത്സ നൽകുന്നു. എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു. അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ', സെൻട്രൽ സോൺ - തിരുച്ചിറപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വി ബാലകൃഷ്ണൻ പറഞ്ഞു.

ക്ഷേത്രത്തിൽ 94-ാമത് മേൽ ഗുരുപൂജ മഹോത്സവം ആഘോഷിക്കുന്നതിനാൽ ചൊവ്വാഴ്ച രാത്രി മുതൽ പരിസര പ്രദേശങ്ങളിൽ നിന്ന് വൻ ഭക്തജനത്തിരക്കാണ് സ്ഥലത്ത് അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ നഗരവീഥികളിൽ പരമ്പരാഗത ഘോഷയാത്ര നടന്നു. നൂറുകണക്കിന് ഭക്തർ രഥം വലിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വൈദ്യുത കമ്പി രഥത്തിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് അദ്ദേഹം തഞ്ചാവൂർ സന്ദർശിക്കുമെന്നാണ് വിവരം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?