Police Booked | വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം: ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: (www.kvartha.com) വ്‌ലോഗര്‍ റിഫ മെഹ്നുവിനെ ദുബൈ ജാഹിലിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്ന് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ ശ്രീനിവാസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വഴി പരിയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹിതരായത്. കഴിഞ്ഞ ജനുവരി 24നായിരുന്നു റിഫ മെഹ്നു പര്‍ദ കംപനിയില്‍ ജോലിക്കായി ദുബൈയിലെത്തിയത്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്.
Keywords: Kozhikode, Local-News, News, Kerala, Death, Police, Case, Found Dead, Crime, Death of Vlogger Rifa Mehnu: Police file case against husband.
Powered by Info News For You

Comments
Post a Comment