K Rail | കണ്ണൂരില്‍ കെ റെയില്‍ കല്ലിടല്‍ മാറ്റിവച്ചു; ഉടന്‍ പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍
കണ്ണൂര്‍: (www.kvartha.com) കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ കെ റെയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാങ്കേതിക കാരണങ്ങളാലെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണമെങ്കിലും പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് കല്ലിടലിന് താല്‍കാലികമായ വിരാമമിട്ടതെന്നാണ് സൂചന. എന്നാല്‍ കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തി വച്ചിട്ടില്ലെന്നും ഉടന്‍ പുനഃരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കല്ലിടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് നടാല്‍ ഭാഗത്ത് സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാല്‍ ഭാഗത്ത് വ്യക്തിയുടെ ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടുമ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തി. കല്ലു പറിക്കാന്‍ തുടങ്ങുമ്പോഴേക്കും സിപിഎം പ്രവര്‍ത്തകര്‍ എത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായി സംഘര്‍ഷമുണ്ടായി.
പൊലീസെത്തി തല്ലിയെന്ന് ആരോപിച്ച രണ്ട് സിപിഎമുകാരെയും പ്രതിഷേധത്തിന് എത്തിയ കോണ്‍ഗ്രസുകാരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, എസ്യുസിഐ പ്രവര്‍ത്തകര്‍ വീട്ടുകാരുടെ അനുമതി ഇല്ലാതെ നാട്ടിയ കല്ലുകള്‍ പിഴുതുമാറ്റുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം എടക്കാട് സംഘര്‍ഷത്തെ ന്യായീകരിച്ച് കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ രംഗത്തെത്തി. സിപിഎം പ്രവര്‍ത്തകര്‍ ആരെയും തല്ലിയിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വധഭീഷണി മുഴക്കുകയാണ് ചെയ്തതെന്നും ജയരാജന്‍ ആരോപിച്ചു. ഇതു തടയാന്‍ പരിശ്രമിച്ചവര്‍ക്ക് പിന്തിരിയേണ്ടി വന്നു. പൊലീസ് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് വസ്തുത ഇതു അറിയാതെയാണ്. പലരും തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ പ്രചരിപിക്കുന്നത്. ഭൂമി പോകുന്ന ആര്‍ക്കും പരാതിയില്ലെന്നും എം വി ജയരാജന്‍ വിശദീകരിച്ചു.
Powered by Info News For You

Comments
Post a Comment