Young Man Injured | ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തെറിച്ചുവീണ് 31 കാരന്റെ കൈകള്‍ അറ്റു; അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: (www.kvartha.com) ട്രെയിനില്‍നിന്ന് തെറിച്ച് വീണ് യുവാവിന്റെ കൈകള്‍ അറ്റു. തിരുവനന്തപുരം പേട്ടയിലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ നിര്‍ത്തുന്നതിന് മുമ്പ് തെറിച്ചുവീണ ഉത്തര്‍പ്രദേശ് സ്വദേശിയായ യാത്രക്കാരന്റെ രണ്ട് കൈകളും അറ്റുപോയി. കാന്‍പൂര്‍ സ്വദേശി ദിനേശ് കുമാറി(31)ന്റെ കൈകളാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. 

വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് ദാരുണമായ സംഭവം നടന്നത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരള എക്‌സ്പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. അപകടം പറ്റിയ ദിനേശ് കുമാറും ഭാര്യ അഞ്ജുദേവിയും ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിന്‍ നിറുത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയതെന്നാണ് പ്രാഥമിക വിവരം.

News,Kerala,State,Thiruvananthapuram,Train,Accident,Injured,Youth,Treatment,hospital,Local-News, Young man injured after falling from train at Thiruvananthapuram


ട്രെയിന്‍ പൂര്‍ണമായും നിര്‍ത്തിയതിന് ശേഷം സ്റ്റേഷനില്‍ നിന്ന യാത്രക്കാരാണ് ദിനേശ് കുമാറിനെ ട്രാകില്‍ നിന്ന് പുറത്തെടുത്തത്. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവര്‍ വിവരമറിച്ചതിനെ തുടര്‍ന്നത്തെത്തിയ 108 ആംബുലന്‍സിലാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

Keywords: News,Kerala,State,Thiruvananthapuram,Train,Accident,Injured,Youth,Treatment,hospital,Local-News, Young man injured after falling from train at Thiruvananthapuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?