ഇന്ത്യയില്‍ ബുര്‍ഖയും നിഖാബും നിരോധിച്ച് ശ്രീലങ്കയെ മാതൃകയാക്കണം; ശിവ്സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

ന്യൂഡല്‍ഹി: (www.kvartha.com 01.05.2019) ഇന്ത്യയില്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ശിവ്സേന. സായുധാക്രമണങ്ങള്‍ തടയാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്കയില്‍ പൊതുയിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ബുര്‍ഖയും നിഖാബും നിരോധിച്ചിരുന്നു. ഇതിനെ മാതൃകയാക്കി ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് ശിവ്സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

പൊതു ഗതാഗത സംവിധാനങ്ങള്‍, പൊതുയിടങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഭയ്ക്കു നല്‍കിയ കത്തില്‍ ശിവ്സേന ദേശീയ പ്രസിഡന്റ് ആവശ്യപ്പെട്ടത്. ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: National, News, Religion, Ban, Shiv Sena, Sri Lanka, Shiv Sena asks Central Ministry to ban burqa in India.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?