വീണ്ടും കള്ളവോട്ട് ആരോപണം; പിലാത്തറയ്ക്കു പിന്നാലെ ചീമേനിയിലെ ദൃശ്യങ്ങളും പുറത്തുവിട്ട് കോണ്‍ഗ്രസ്, 120 ലധികം കള്ളവോട്ടുകള്‍ സി പി എം ചെയ്തതായി ആരോപണം

കാസര്‍കോട്: (www.kasargodvartha.com 01.05.2019) വീണ്ടും കള്ളവോട്ട് ആരോപണം. പിലാത്തറയ്ക്കു പിന്നാലെ ചീമേനിയിലെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. 120 ലധികം കള്ളവോട്ടുകള്‍ സി പി എം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍പെട്ട കയ്യൂര്‍ ചീമേനിയില്‍ 48-ാം നമ്പര്‍ ബൂത്തിലാണ് രണ്ട് സി പി എം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ഇതോടെ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്ന ബൂത്തുകള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇവിടുങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പിലാത്തറയിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചീമേനിയിലെ ദൃശ്യങ്ങളും പുറത്തായിരിക്കുന്നത്.

ചീമേനിയിലെ ബൂത്തില്‍ രാഹുല്‍ എസ്, വിനീഷ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതായി കാണിച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് കോണ്‍ഗ്രസ് പരാതിപ്പെടുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Voters list, Trending, election, Again Bogus voting allegation
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?