ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകന്‍ ഗള്‍ഫുകാരന്റെ വോട്ട് ചെയ്തതായി പരാതി
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് കള്ളവോട്ടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഉദുമ നിയമസഭാ മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തില്‍ 132-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് പുതിയ പരാതി. ഉദുമ മണ്ഡലം എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകനും പള്ളിക്കര പഞ്ചായത്ത് 132-ാം ബൂത്ത് നമ്പര്‍ വോട്ടറായ ഗള്‍ഫിലുള്ള മധുസൂധനന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. കെ. കുഞ്ഞിരാമന്റെ മറ്റൊരു മകനായ പത്മരാജന്‍ എല്‍.ഡി.എഫിന്റെ പോളിംഗ് ഏജന്റായി അതേ ബൂത്തിലുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫിന്റെ പോളിംഗ് ഏജന്റായ രക്തനാകാരന്‍ നമ്പ്യാര്‍ കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തിനിരയായതായും യു.ഡി.എഫ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് ബൂത്തിനകത്തെ ക്യാമറ ദൃശ്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം യു.ഡി.എഫ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment