കള്ളവോട്ട്; തെളിവ് ഹാജരാക്കിയിട്ടും നടപടിയെടുക്കാത്ത കലക്ടര്‍ക്കെതിരെ നടപടിയെടുക്കണം, കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കലക്ടര്‍ നോക്കി രസിക്കുകമാത്രമാണ് ചെയ്തതെന്ന് ആരോപണം, മുഖ്യമന്ത്രി ഉള്‍പ്പെടെ മറുപടി പറയണമെന്നും ഉണ്ണിത്താന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.05.2019) മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ തെളിവ് സഹിതം ഹാജരാക്കിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്ത കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ കലക്ടര്‍ അത് നോക്കി രസിക്കുകമാത്രമാണ് ചെയ്തത്. കലക്ടര്‍ക്കും കള്ളവോട്ടിന് കൂട്ട് നിന്ന പ്രിസൈഡിംഗ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം.
ഇടതുമുന്നണി കണ്‍വീനര്‍ ടി വി രാജേഷ് എം എല്‍ എയുടെ തട്ടകമായ ചെറുതാഴത്താണ് കള്ളവോട്ട് നടന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇതിനു മറുപടി പറയണം. കള്ളവോട്ടിന് നേതൃത്വം നല്‍കിയത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ഏജന്റാണെന്നും അതുകൊണ്ട് തന്നെ സതീഷ് ചന്ദ്രന്‍ പൊതുജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ 35 വര്‍ഷമായി കാസര്‍കോട് മണ്ഡലത്തില്‍ ഇടത് മുന്നണി ജയിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ മുഖം മൂടി അഴിഞ്ഞുവീണിരിക്കുകയാണ്.
കള്ളവോട്ട് നടന്നില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ തവണ ടി സിദ്ദീഖ് അമ്പതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമായിരുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് ആരംഭിച്ച യുഡിഎഫ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, യുഡിഎഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ തുടങ്ങി മുതിര്‍ന്ന യു ഡി എഫ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Rajmohan Unnithan about Bogus voting
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment