പെരിയ ഇരട്ടക്കൊല: 2 പ്രതികള്‍കൂടി അറസ്റ്റില്‍, എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായി വിവരം
പെരിയ: (www.kasargodvartha.com 01.05.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കേസിലെ 11-ാം പ്രതി പ്രദീപന്‍ (38), മണി (32) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
കേസിലെ എട്ടാം പ്രതി സുബീഷ് ഗള്‍ഫിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അറസ്റ്റിലായ പ്രദീപന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കൃത്യം നടത്തിയ ശേഷം കേസിലെ മുഖ്യപ്രതികള്‍ക്ക് സുബീഷിനൊപ്പം പുതിയ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കാനും പ്രതികളെ സി പി എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിലെത്തിക്കാനും സഹായിച്ചതിനെ തുടര്‍ന്നാണ് മണിയെ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്.
ഒളിവിലായിരുന്ന പ്രദീപന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയതിന്റെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകര്‍ത്തുകയും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രദീപനെയും മണിയെയും അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Murder-case, Murder, Periya double murder; 2 more accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment