ചന്ദനക്കടത്ത് കേസ്; ശിക്ഷ വിധിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി
കാസര്‍കോട്: (www.kasargodvartha.com 30.04.2019) ചന്ദനക്കടത്ത് കേസില്‍ ശിക്ഷ വിധിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതി രണ്ടു വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങി. ചെങ്കള ഇന്ദിരാനഗറിലെ സൈനുല്‍ ആബിദ് (32) ആണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 2008 ജനുവരി ഒമ്പതിന് ടാറ്റാസുമോയില്‍ കടത്തുകയായിരുന്ന പതിനാല് ചാക്കുകളിലായി സൂക്ഷിച്ച 227.5 കിലോ ചന്ദനം പിടികൂടിയ കേസിലെ പ്രതിയാണ് സൈനുല്‍ ആബിദ്.
ഈ കേസില്‍ 2016 ജൂലൈ 26ന് സി ജെ എം കോടതി സൈനുല്‍ ആബിദിനെ ഒരു വര്‍ഷം തടവിനും 1,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷ വിധിക്കുന്ന സമയം പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ചയാണ് സൈനുല്‍ ആബിദ് കോടതിയില്‍ കീഴടങ്ങിയത്.
സൈനുല്‍ ആബിദ് ഉള്‍പ്പെടെ നാലുപേരെയാണ് ചന്ദനക്കടത്ത് കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ രണ്ട് പ്രതികളെ കോടതി വെറുതെവിടുകയും സൈനുല്‍ ആബിദ് ഉള്‍പെടെ രണ്ടു പ്രതികളെ ഒരു വര്‍ഷം തടവിനും ആയിരം രൂപ വീതം പിഴയടക്കാനും ശിക്ഷിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, case, Top-Headlines, Warrant case accused surrendered before court
< !- START disable copy paste -->
Keywords: Kasaragod, Kerala, news, court, case, Top-Headlines, Warrant case accused surrendered before court
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment