വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് സി.സി.ടി.വിയില്‍ കുടുങ്ങി
കാഞ്ഞങ്ങാട് (www.evisionnews.co): മദ്രസ വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ബൈക്ക് സി.സി.ടിവിയില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം നോര്‍ത്ത് ചിത്താരിയിലാണ് സംഭവം. നോര്‍ത്ത് ചിത്താരി അസീസിയ മദ്രസ വിദ്യാര്‍ത്ഥിനി സിബി റോഡിലെ ഇസ്മായിലിന്റെ മകള്‍ നസിയ (എട്ട്)യാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്തെ സ്വാകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മദ്രസ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നസിയയെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ട് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോയെങ്കിലും ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment