വിമാനത്താവളത്തില്‍ ജീവനക്കാരനില്‍ നിന്നും 10 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം: (www.kasargodvartha.com 30.04.2019) വിമാനത്താവളത്തിലെ ജീവനക്കാരനില്‍ നിന്നും 10 കിലോ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്.

ദുബൈയില്‍ നിന്ന് എമിറേറ്റസ് വിമാനത്തില്‍ എത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് അനീഷ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. സ്വര്‍ണക്കടത്തിനായി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ തന്നെ ഒത്താശ ചെയ്യുന്നതായി ഡിആര്‍ഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Thiruvananthapuram, Kerala, Airport, Gold, News, Arrest, 10 Kg gold seized from Airport staff

എയര്‍പോര്‍ട്ടിന് പുറത്തേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച അനീഷിനെ സിഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അനീഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്റലിജന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്നാണ് അനീഷ് ആദ്യം പറഞ്ഞത്. എന്നാല്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് അനീഷ് സ്വര്‍ണം വാങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ രൂപത്തിലാണ് 82 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. ഇത് അഞ്ചാം തവണയാണ് വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അനീഷിന് സ്വര്‍ണം കൈമാറിയ യാത്രക്കാരനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Airport, Gold, News, Arrest, 10 Kg gold seized from Airport staff


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?