മാതാവിനെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ് വിധിച്ചു

ഗാന്ധിനഗര്‍:  (www.kvartha.com 30.04.2019) മാതാവിനെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവ് വിധിച്ചു. വഡോദരയിലാണ് സംഭവം. മദ്യപിച്ചെത്തിയ മകന്‍ മാതാവിനെ ബലമായി പീഡിപ്പിച്ച കേസിലാണ് വഡോദര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാന്‍ ശിക്ഷ വിധിച്ചത്. മെറ്റല്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പ്രതി. 2012ല്‍ ഇയാളുടെ പിതാവ് മരിച്ചിരുന്നു. പ്രതിക്ക് കോടതി ജീവപര്യന്തം തടവും 5000 രൂപ പിഴയും വിധിച്ചു.

2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മുഴുകുടിയനായ മകനെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. 2017 ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ മാതാവിന്റെ ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍ക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതിക്ക് മാതാവിന്റെ ശരീരഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ വൈദ്യപരിശോധനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Imprisonment, Molestation, Mother, Son, Court Order, National, News, Vadodara: Jobless man gets life term for molesting own mother


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?