6 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു, മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, പ്രതി അറസ്റ്റില്‍

ഹരിദ്വാര്‍: (www.kvartha.com 30.04.2019) മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് മറ്റൊരു ക്രൂരത കൂടി പുറത്തുവരുന്നു. ആറുവയസുകാരിയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. പൗള്‍ട്രി ഫാമിന്റെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന സോനുവിനെയാണ് പോലീസ് പിടികൂടിയത്.

ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടെന്ന് മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Haridwar security guard kills 6-year-old girl, then molests her body, Uttarakhand, News, National, Crime, Molestation, Case, Murder, Child, Police, Arrest, Enquiry

വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തെരുവില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുയായിരുന്ന കുട്ടി പിന്നീട് വീട്ടിലെത്തിയില്ല. പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എതിര്‍ത്തപ്പോള്‍ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

പിന്നീട് മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. മദ്യലഹരിയിലാണ് പ്രതി കുറ്റം ചെയ്‌തെന്നും ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ദിവസവേതനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ ജോലി ചെയ്യുന്ന പാടത്തിന് സമീപത്ത് വെച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സോനു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ട പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Haridwar security guard kills 6-year-old girl, then molests her body, Uttarakhand, News, National, Crime, Molestation, Case, Murder, Child, Police, Arrest, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?