കാസര്‍കോട് വികസന പാക്കേജില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന; നദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കും, മെയ് എട്ടിനകം സ്ഥലങ്ങള്‍ കണ്ടെത്തുമെന്നും മെയ് 15ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍
കാസര്‍കോട്: (www.kasargodvartha.com 30.04.2019) കാസര്‍കോട് വികസന പാക്കേജില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങുടെയും നദീതതട വികസനപദ്ധതികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജലസംഭരണം കുറഞ്ഞ അഞ്ച് നദികളിലും നദീതട പ്രദേശങ്ങളിലും ജലസംഭരണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നദികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും മൂന്ന് മീറ്റര്‍ ആഴത്തില്‍ കുളങ്ങള്‍ നിര്‍മ്മിച്ച് ജലം സംഭരിക്കും.സ്വകാര്യ ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുക. മേയ് എട്ടിനകം ഇതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തും. മേയ് 15ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജില്ലയില്‍ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന മഞ്ചേശ്വരം, ഷിറിയ, ഉപ്പള, കുമ്പള, മൊഗ്രാല്‍ എന്നീ നദികളില്‍ നിശ്ചിത ഇടവേളകളില്‍ ഒഴുക്കിന് അഭിമുഖമായി 10-15 ഡിഗ്രി ചരിവില്‍ കൈവഴികള്‍ സൃഷ്ടിച്ച് ഇത്തരം കൈവഴികളിലൂടെ വെള്ളം ഒഴുക്കി സര്‍ക്കാര്‍, പൊതു സ്ഥലങ്ങളില്‍ നിശ്ചിത വലിപ്പത്തിലുള്ള കുളങ്ങള്‍ സൃഷ്ടിച്ച് മണ്ണിലേക്ക് കൂടുതല്‍ വെള്ളം ഇറക്കി ജലവിതാനം ഉയര്‍ത്താനും പ്രസ്തുത നടപടിയിലൂടെ ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ കുഴല്‍ കിണറുകള്‍ ഒഴിവാക്കി തുറന്ന കിണറുകള്‍ സാദ്ധ്യമാക്കുക എന്നതും പ്രദേശങ്ങളില്‍ കൂടുതല്‍ കൃഷി വ്യാപിപ്പിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, Drinking water, Priority for water problem in Kasaragod Development package
< !- START disable copy paste -->
Keywords: Kasaragod, Kerala, news, District Collector, Drinking water, Priority for water problem in Kasaragod Development package
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment