കര്‍ഷകരോഷത്തില്‍ വെന്തുരുകി മോദി സര്‍ക്കാര്‍; ഗോളടിച്ച് കോണ്‍ഗ്രസും രാഹുലും

(www.evisionnews.co) മോദി പ്രഭാവത്തില്‍ മാത്രം ശ്രദ്ധയൂന്നി അധികാരത്തിലേറിയ ബിജെപിക്ക് ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെഞ്ചിടിപ്പേറുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിവേരിളകിയ ബിജെപി കര്‍ഷകരോഷം തണുപ്പിക്കാനുള്ള പൊടിക്കൈകള്‍ ആലോചിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമായത് മോദി സര്‍ക്കാര്‍ അവഗണിച്ച കര്‍ഷകരുടെ വോട്ടുകള്‍ പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് വോട്ടുകളിലൂടെ മറുപടി നല്‍കിയപ്പോള്‍ നേട്ടമുണ്ടായത് കോണ്‍ഗ്രസിനും. ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ ഉടന്‍ കര്‍ഷകവായ്പ്പകള്‍ എഴുതിതള്ളിയതോടെ കാര്യങ്ങള്‍ ബിജെപിക്ക് കൈവിട്ടുപോകുമെന്ന രീതിയിലെത്തിച്ചിരിക്കുകയാണ്.
കര്‍ഷകരോഷം തണുപ്പിക്കാന്‍ മോദി നേരിട്ട് തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്നാണ് സൂചന. കര്‍ഷകര്‍ക്ക് പ്രതിമാസ വരുമാന പദ്ധതി, വിളകളുടെ യഥാര്‍ത്ഥ വിലയും സര്‍ക്കാര്‍ നല്‍കുന്ന വിലയും തമ്മിലുള്ള ന്യൂനത കുറയ്ക്കുക, പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് ബിജെപി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Powered by Info News For You
Comments
Post a Comment