ഇനി ഓട്ടോക്കൂലി എത്രയെന്ന് മൊബൈല്‍ ആപ്പ് പറയും
തിരുവനന്തപുരം: (www.kvartha.com 01.01.2019) മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍ നില്‍ക്കുന്നത്. പരീക്ഷണ ഉപയോഗം തുടങ്ങി. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും.
ഒരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല.
ജി.പി.എസ് ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം. കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച് ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും.
പൊതുവാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ഓട്ടോറിക്ഷകളെയും ഉള്‍ക്കൊള്ളിക്കാനാണ് നീക്കം. അമിതകൂലി സംബന്ധിച്ച് ഒട്ടേറെ പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് ഐ.ടി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mobile app helps auto charge, Thiruvananthapuram, News, Business, Technology, Auto & Vehicles, Mobile Phone, Passenger, Complaint, Kerala.

Powered by Info News For You

Comments
Post a Comment