വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറും: ജി. സുകുമാരന്‍ നായര്‍
കോട്ടയം (www.evisionnews.co): വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വന്നാലും നടക്കില്ല. സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്രതവണ മലക്കം മറിഞ്ഞുവെന്നും എന്‍.എസ.്എസ് ചോദിക്കുന്നു. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമമെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു. അതേസമയം, എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഏതു രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Powered by Info News For You
Comments
Post a Comment