നിരോധിച്ച ഐ.എസ് പതാകകളുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍


(www.evisionnews.co) രാജ്യത്ത് നിരോധിച്ച ഐ.എസിന്റെ പതാകകളുമായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തെരുവില്‍. ജനം ടി.വിയുടെ വ്യാജ വാര്‍ത്തക്ക് പിറകെയാണ് പ്രതിഷേധത്തിന്റെ പേരില്‍ ഐ.എസിന്റെ പതാകകളുമായി ബജ്‌റംഗ്ദള്‍ തെരുവിലിറങ്ങിയത്. പതാകകള്‍ കത്തിക്കുകയും അതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയുമാണ് സംഘം.
കേരളത്തിലുടനീളം ഐ.എസിന്റെ പതാകകള്‍ കത്തിക്കണമെന്നാണ് ബജ്‌റംഗ്ദള്‍ ആഹ്വാനം. എവിടെ നിന്നാണ് ഇവര്‍ക്ക് പതാകകള്‍ ലഭിക്കുന്നതെന്നും ആരാണ് ഇവ നിര്‍മിക്കുന്നതെന്നും അന്വേഷിക്കണമെന്ന ആവശ്യമുയരുകയാണ്. തിരുവനന്തപുരത്തും തൃശൂരിലുമാണ് വ്യാപകമായി കൊടികള്‍ കത്തിച്ചത്. വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ കോളജില്‍ മാസങ്ങള്‍ക്കു മുമ്പ് നടന്‍ സലിംകുമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത കോളജ് ഡേ പരിപാടിയുടെ ദൃശ്യങ്ങളാണ് ജനം ടി.വി വ്യാജ വാര്‍ത്തയാക്കി മാറ്റിയത്. വാര്‍ത്തക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

2015 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഐ.എസിനെ നിരോധിച്ചത്. അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവെന്‍ഷന്‍) ആക്ട് (1967) പ്രകാരമായിരുന്നു ഈ നിരോധനം. തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്ട ഏത് വസ്തുക്കളും കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന് ആക്ടില്‍ പറയുന്നുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?