രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ചുറി: കേരളം 76 റണ്‍സ് ലീഡ് ചെയ്യുന്നു
മൊഹാലി (www.evisionnews.co): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കേരളത്തിന് ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ കാസര്‍കോട് തളങ്കര സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കേരളം പഞ്ചാബിനെതിരെ 76 റണ്‍സ് ലീഡ് തുടരുകയാണ്. പതിനൊന്ന് ഫോറുകളും രണ്ടു സിക്സറുമടക്കം 153 പന്തുകളില്‍ അസ്ഹറുദ്ദീന്‍ 106 റണ്‍സ് നേടി വിഷ്ണു വിനോദിനൊപ്പം ക്രീസിലുള്ളത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് കേരളം ഇപ്പോള്‍. ആദ്യ ഇന്നിംഗ്സില്‍ 121 റണ്‍സിന് കേരളത്തിന്റെ എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 217 റണ്‍സിന് എല്ലാവരും പുറത്തായി.
Powered by Info News For You

Comments
Post a Comment