കൗണ്‍സലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാട്ടി മൂന്നുവര്‍ഷത്തോളം പീഡനം; ചാനല്‍ അവതാരകന്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്: (www.kvartha.com 01.01.2019) കൗണ്‍സലിങ്ങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാട്ടി മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ ചാനല്‍ അവതാരകന്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് തോരാപുരത്തെ കരിക്കപ്പുറത്ത് വീട്ടില്‍ കെ.പി. ജിഷാദിനെയാണ് (28) എസ്.ഐ. അരുണ്‍കുമാറും സംഘവും അറസ്റ്റുചെയ്തത്. ഇയാള്‍ പ്രാദേശിക ചാനല്‍ പരിപാടികളില്‍ അവതാരകനായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ 2015മുതല്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. മണ്ണാര്‍ക്കാട്ടെ അഞ്ചോളം ആശുപത്രികളിലും ചെര്‍പ്പുളശ്ശേരിയിലുമെല്ലാം കൗണ്‍സലിങ്ങ് പ്രാക്ടീസ് നടത്തിയിരുന്ന ആളാണ് ജിഷാദ്.
കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ ലാപ്‌ടോപ്പില്‍ അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും 2018 സെപ്റ്റംബര്‍ മാസത്തില്‍ പലതവണ മണ്ണാര്‍ക്കാട് തോരാപുരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Counselor molests minor girl patient, Molestation, Crime, Criminal Case, Complaint, Police, Girl, Arrested, Channel, News, Kerala.
Keywords: Counselor molests minor girl patient, Molestation, Crime, Criminal Case, Complaint, Police, Girl, Arrested, Channel, News, Kerala.
Powered by Info News For You

Comments
Post a Comment