ജോലി തേടി ദുബൈയില്‍ എത്തി സുഹൃത്തിന്റെ ചതിയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് സഹായവുമായി ദുബൈ കെ എം സി സി

ദുബൈ: (www.kasargodvartha.com 31.12.2018) ജോലി തേടി ദുബൈയില്‍ എത്തി സുഹൃത്തിന്റെ ചതിയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് സഹായവുമായി ദുബൈ കെ എം സി സി. കാഞ്ഞങ്ങാട് സ്വദേശി ശ്രീഹരി എന്ന യുവാവാണ് സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദുബൈയിലെത്തി ചതിയില്‍പെട്ടത്.

വിസിറ്റിംഗ് വിസയില്‍ ദുബൈയില്‍ എത്തിയ യുവാവിനെ ദേരയിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ രൂപ വാങ്ങി ദിര്‍ഹം ആക്കി വരാം എന്ന് പറഞ്ഞ് സുഹൃത്ത് മുങ്ങുകയായിരുന്നു.

Dubai KMCC helps DYFI worker, Dubai, Gulf, KMCC, Friend, Kanhangad, Cheating, Top-Headlines, World.

മുറി വാടക അടക്കാത്തതിനാല്‍ ലോഡ്ജ് അധികൃതര്‍ യുവാവിന്റെ പാസ്‌പോട്ട് വാങ്ങി വെച്ച് ബില്ല് അടച്ചാല്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് താമസ സ്ഥലത്തുനിന്നും ഇറക്കിവിടുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പാര്‍ക്കുകളിലും മറ്റും താമസിച്ച് വരുകയായിരുന്നു ഹരി.

പാര്‍ക്കില്‍ വെച്ച് കണ്ട ആളുകളില്‍ നിന്ന് ദുബൈ കെ എം സി സി യുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചറിഞ്ഞ ശ്രീഹരി അല്‍ബറഹയിലുളള കെ എം സി സി ഓഫീസില്‍ എത്തുകയും ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ വര്‍ക്കിങ്ങ് പ്രസിഡണ്ട് സി.എച്ച് നൂറുദ്ദീനെയും, വൈസ് പ്രസിഡണ്ട് യൂസഫ് മുക്കുടിനെയും, ദുബൈ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഹനീഫാ ബാവാ നഗറിനെയും, സെക്രട്ടറി ഷാജാഹാനെയും, ഒര്‍ഗനൈസിങ്ങ് സെക്രട്ടറി റഷീദിനെയും മറ്റു ഭാരവാഹികളെയും കാണുകയും തന്റെ വിഷമങ്ങള്‍ അവരെ അറിയിക്കുകയും ചെയ്തു

ഹരി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹരിക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് അറിയിച്ചു. ഹരിയുടെ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ പത്ത് ദിവസത്തേക്ക് കൂടി വിസ പുതുക്കി നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് കൊടുക്കുകയും ചെയ്തു.

ലോഡ്ജിലെ മുഴുവന്‍ സഖ്യയും അടച്ച് തിരിച്ചെടുത്ത പാസ്‌പോട്ടും നാട്ടിലേക്കുള്ള ടിക്കറ്റും കെ എം സി സി ഓഫീസില്‍ വെച്ച് കാസര്‍കോട് ജില്ലാ കെ.എം.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ട് നൂറുദ്ദീനും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹനീഫാ ബാവാനഗറും ചേര്‍ന്ന് ജില്ലാ വൈസ് പ്രസിഡണ്ട് യൂസഫ് മുക്കൂട് ,മണ്ഡലം സെക്രട്ടറി ഷാജഹാന്‍ ഭാരവാഹികളായ മുസ്തഫ , റെഷീദ് ആവിയില്‍, ഷംസു പുഞ്ചാബി, താജുദ്ദീന്‍ പാണത്തൂര്‍, ബഷീര്‍ ബല്ലാ കടപ്പുറം ഷിഹാബ് പാണത്തൂര്‍ ഷഫീഖ് ഇക്ബാല്‍ നഗര്‍ എന്നിവരുടെ സാനിധ്യത്തില്‍ ശ്രീഹരിയെ ഏല്‍പ്പിച്ചു.

ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ കെ എം സി സി യുടെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ശ്രീഹരി നാട്ടിലേക്ക് തിരിച്ചത്.


Keywords: Dubai KMCC helps DYFI worker, Dubai, Gulf, KMCC, Friend, Kanhangad, Cheating, Top-Headlines, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?