പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ സ്‌കൂള്‍ വരാന്തയില്‍

കല്‍പ്പറ്റ: (www.kvartha.com 01.01.2019) പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കൂള്‍ വരാന്തയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മേപ്പാടി ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി കല്‍പ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ബാലന്‍-ചിരുത ദമ്പതികളുടെ മകന്‍ ഷിജുവിനെ (17) ആണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

കല്‍പ്പറ്റ എസ് കെ എം ജെ യുപി സ്‌കൂളിന്റെ പിന്‍വശത്തെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്ത് ഡെസ്‌കും ബെഞ്ചും മറിഞ്ഞു വീണിരുന്നു. ദിവസങ്ങളുടെ പഴക്കവും മൃതദേഹത്തിനുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവാണെന്ന് തിരിച്ചറിഞ്ഞത്. പോലീസില്‍ ലഭിച്ച പരാതിയില്‍ കാണാതായവരുടെ ലിസ്റ്റില്‍ ഷിജുവും ഉണ്ടായിരുന്നു.

Body of high school student found dead in school,Student, Dead Body, News, Local-News, Police, Complaint, Suicide Attempt, Probe, Kerala.

മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്ന ഷിജുവിനെ അവധി തുടങ്ങിയതിന് ശേഷം കാണാതായിരുന്നു. ബന്ധുക്കളുടെ വീട്ടില്‍ ആയിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സഹോദരങ്ങള്‍: ബിജു, ഷാജി.


Keywords: Body of high school student found dead in school,Student, Dead Body, News, Local-News, Police, Complaint, Suicide Attempt, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?