പ്രസവിച്ചതെല്ലാം പെണ്‍കുട്ടികള്‍; ആണ്‍കുഞ്ഞിനെ കിട്ടാന്‍ കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പത്താമതും പ്രസവിച്ച യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

മുംബൈ: (www.kvartha.com 01.01.2019) ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പത്താമതും ഗര്‍ഭം ധരിച്ച ആറു പെണ്‍കുട്ടികളുടെ മാതാവ് പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തില്‍ മരിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ മുറുക്കാന്‍ കട നടത്തുന്ന മീര ഏഖന്‍ഡെ(38)യാണ് പ്രസവത്തിനിടെ ദാരുണമായി മരിച്ചത്. ഏഴു പെണ്‍കുട്ടികളെ പ്രസവിച്ചെങ്കിലും ഇതില്‍ ഒരാള്‍ പിന്നീട് മരിച്ചിരുന്നു. രണ്ടു തവണ ഗര്‍ഭഛിദ്രം നടത്തി.

ഒരു ആണ്‍കുട്ടിക്ക് വേണ്ടിയുള്ള കുടുംബത്തിന്റെ താല്‍പര്യത്തിന് വഴങ്ങി വീണ്ടും ഗര്‍ഭം ധരിക്കുകയായിരുന്നു. സിവില്‍ ആശുപത്രിയില്‍ ശനിയാഴ്ച പ്രസവത്തില്‍ പിറന്നത് ആണ്‍കുഞ്ഞെങ്കിലും കുഞ്ഞ് ചാപിള്ളയായിരുന്നു. തുടര്‍ന്നുണ്ടായ രക്തസ്രാവത്തിലായിരുന്നു മരണം സംഭവിച്ചത്.

 Maharashtra Woman Dies Delivering Stillborn Child After 10th Pregnancy, Mumbai, Pregnant Woman, Dead, hospital, Treatment, Obituary, Case, National

ആണ്‍കുഞ്ഞിനു വേണ്ടിയുള്ള കുടുംബത്തിന്റെ പ്രേരണ കാരണമാണ് ഇവര്‍ പത്താമതും ഗര്‍ഭധാരണത്തിന് തയാറായതെന്ന് പോലീസ് പറഞ്ഞു. പോലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maharashtra Woman Dies Delivering Stillborn Child After 10th Pregnancy, Mumbai, Pregnant Woman, Dead, hospital, Treatment, Obituary, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?