വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പും; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: (www.kvartha.com 01.01.2019) വനിതാ മതിലില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നവരെ ജനം കാര്‍ക്കിച്ച് തുപ്പുമെന്നും കാലം മാറിയത് ചിലര്‍ തിരിച്ചറിയുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . ശബരിമലയില്‍ യുവതീ പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന ആരോപണം വിവരക്കേടാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിസഹായരാണ്. ആചാര സംരക്ഷണമല്ല അധികാര സംരക്ഷണമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

Vellappally takes a dig at NSS for staying away from Women Wall, Alappuzha, News, Politics, Religion, SNDP, Sabarimala Temple, Protection, Vellapally Natesan, Criticism, Kerala

ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മതിലായിരിക്കും ചൊവ്വാഴ്ച നടക്കുക. ഇന്നും പിന്നോക്കക്കാരന് അമ്പലങ്ങളില്‍ കയറാന്‍ സാധിക്കുന്നില്ല. ശബരിമലയില്‍ പല അവകാശങ്ങളും പിന്നോക്കക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുമ്പോള്‍ ഇടതുപക്ഷം പിന്നോക്കക്കാരനെ ശാന്തിക്കാരനായി നിയമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച എന്‍.എസ്.എസിനെതിരെയും രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ ഭരണകൂടം നടത്തുന്ന പരിപാടിയില്‍ നിന്നും ചിലര്‍ മാത്രം മാറിനിന്നത് ശരിയായില്ല. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ.

കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവര്‍. ഏതോ ദൂഷിത വലയത്തിലാണ് ജി.സുകുമാരന്‍ നായരെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vellappally takes a dig at NSS for staying away from Women Wall, Alappuzha, News, Politics, Religion, SNDP, Sabarimala Temple, Protection, Vellapally Natesan, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?