അതിക്രമിച്ചു കയറി വീട് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കടുത്തുരുത്തി: (www.kvartha.com 01.01.2019) അതിക്രമിച്ചു കയറി വീട് തകര്‍ക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശിയായ ബബ്ലുവാണ് പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങിയോടി ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

മൃതദേഹത്തിനു സമീപത്തു നിന്നും കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ നമ്പര്‍ ലഭിച്ചിരുന്നു. ഈ സുഹൃത്തുമായി ബന്ധപ്പെട്ട പോലീസ് കടുത്തുരുത്തിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Man commits suicide by jumping in front of train,News, Local-News, Accidental Death, Suicide, Police, Train, Thiruvananthapuram, Natives, Mobile Phone, Kerala.

ശനിയാഴ്ച പുലര്‍ച്ചെ ഇരവിമംഗലം ഭാഗത്ത് വച്ചാണ് പോലീസ് ജീപ്പില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത്. പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇരവിമംഗലം ചെറുവള്ളിപറമ്പില്‍ സിബിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും വീട് തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്ത പ്രതിയാണ് മരിച്ചത്.

തുടര്‍ന്ന് സിബിയും സമീപ വാസികളും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു. ജീപ്പില്‍ നിന്നും ഇറങ്ങിയോടിയ യുവാവിനെ പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല . പിന്നീടാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man commits suicide by jumping in front of train,News, Local-News, Accidental Death, Suicide, Police, Train, Thiruvananthapuram, Natives, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?